മലബാറിൻ്റെ ഗ്യാസ് തീർന്നു വാചകം ഇനി വെറും വാതകമായേക്കാം...

മലബാറിൻ്റെ ഗ്യാസ് തീർന്നു  വാചകം ഇനി വെറും വാതകമായേക്കാം...
Jul 15, 2025 10:17 AM | By PointViews Editr

പേരാവൂർ (കണ്ണൂർ) :പാചക വാതകം കിട്ടാതായിട്ട് 6 ദിവസമായി, പാചകം വെറും വാതകം പോലെയായി തുടങ്ങിയിട്ടും , തൃശൂരുമെടുത്ത് കൊണ്ട് ലോക്സഭയിലേക്ക് ചെന്ന സൂപ്പർ സിനിമാ ഹീറോ സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രിയായി ഒരു കൊല്ലം കഴിഞ്ഞപ്പോൾ മലബാറിൽ കഞ്ഞി കുടി മുട്ടി തുടങ്ങിയിരിക്കുകയാണ്. പാചക വാതക വിതരണത്തിന് പ്രോഡക്‌ട് ലിങ്കിങ് പ്ലാൻ്റ് സംവിധാനം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഇൻഡേൻ ഗ്യാസ് വിതരണം ചെയ്യുന്ന കണ്ണൂർ ജില്ലയിലെ 18 ഏജൻസികളുടെ പാചക വാതക വിതരണം പൂർണമായി നിലച്ചു. ഇതിന് പുറമേ വയനാട്, പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട്, ജില്ലകളിലും പ്രതിസന്ധി രൂക്ഷമാണ് ആറ് ദിവസമായി കണ്ണൂർ ജില്ലയിലെ വിതരണം മുടങ്ങിയിട്ട് വയനാടും സമാനമായ നിലയിലേക്ക് നീങ്ങുകയാണ് പരിഹരിക്കാൻ ഐഒസിയുടെ ഭാഗത്ത് നിന്ന് നടപടി ഇല്ലാതായതോടെ ഓഫിസുകൾ അടച്ചിടേണ്ട ഗതികേടിലാണ് ഏജൻസി ഉടമകൾ. യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഐഒസി പ്രോഡക്ട്‌ട് ലിങ്കിങ് പ്ലാൻ്റ് സംവിധാനം ഏർപ്പെടുത്തിയത്. സംസ്‌ഥാനത്തിന് പുറത്തുള്ള മംഗലാപുരം. മൈസൂരു എന്നിവിടങ്ങളിൽ നിന്നാണ് ഏതാനും വർഷങ്ങളായി ഇൻഡേൻ പാചക വാതകം കണ്ണൂർ, വയനാട് ജില്ലകളിലെ ഏജൻസികൾക്ക് എത്തിച്ചു കൊടുത്തിരുന്നത്. എന്നാൽ ആറ് ദിവസം മുൻപ് മുന്നറിയിപ്പ് ഒന്നും ഏജൻസികളെ കോഴിക്കോടുള്ള പ്ലാൻ്റിന് കീഴിലേക്ക് മാറ്റി ത്യശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളിലേക്കാണ് കോഴിക്കോട് പ്ലാൻ്റിൽ നിന്ന് ഇതുവരെ പാചക വാതകം നൽകിയിരുന്നത്. അതിൽ തന്നെ കുറേ പ്രദേശങ്ങളിലേക്ക് കോയമ്പത്തൂർ പ്ലാൻ്റിൽ നിന്ന് കൂടി ലഭിച്ചിരുന്നതിനാൽ പാചക വാതക ക്ഷാമം ഉണ്ടായിരുന്നില്ല ബുക്ക് ചെയ്‌താൽ രണ്ട് ദിവസത്തിനുള്ളിൽ വിതരണം സാധ്യമായിരുന്നു. എന്നാൽ കോഴിക്കോട് പ്ലാൻ്റിൽ നിന്ന് പ്രതിദിനം 110 ലോഡ് സിലണ്ടറുകൾ മാത്രമാണ് നൽകാൻ കഴിയുന്നത്. ആറ് ജില്ലകളിലേക്കായി പ്രതിദിനം 450 ലോഡിൽ അധികം സിലിണ്ടറുകൾ ആവശ്യമാണ് എന്നിരിക്കെയാണ് മുന്നറിയിപ്പോ മുന്നൊരുക്കങ്ങളോ ഇല്ലാതെ പ്രോഡക്‌ട് ലിങ്കിങ് പ്ലാൻ്റ് സംവിധാനം നടപ്പിലാക്കിയത്. മംഗലാപുരത്തേത് ടോട്ടൽ ഫ്യൂവൽ എന്ന സ്വകാര്യ പ്ലാൻ്റായിരുന്നതിനാൽ എപ്പോൾ വേണമെങ്കിലും സിലിണ്ടറുകൾ ലഭ്യമാകുമായിരുന്നു. എന്നാൽ കോഴിക്കോട് പ്ലാൻ്റ് എന്നറിയപ്പെടുന്ന മലപ്പുറം ചേളാരിയിലെ പ്ലാൻ്റ് കേരളത്തിലായതിനാൽത്തന്നെ കാലാനുസൃതമായി നവീകരിക്കാനോ വിപുലീകരിക്കാനോ ഇതുവരെ ശ്രമം ഉണ്ടായിട്ടില്ല. അഥവാ വിപുലീകരിച്ചാലും കേരളത്തിലെ പ്രത്യേകതരം തൊഴിൽ സേവന സംസ്കാരമനുസരിച്ച് പ്രവർത്തിക്കാനും സാധിച്ചെന്നു വരില്ല. ചിലപ്പോൾ പൂട്ടിച്ചെന്നും വരും. ഇങ്ങനെയൊക്കെയുള്ള കോഴിക്കോട് പ്ലാൻ്റിൽ നിന്ന് കൂടുതൽ ലോഡ് നൽകാൻ കഴിയാത്തതു കൊണ്ടാണ് ഏതാനും വർഷം മുൻപ് കണ്ണൂർ, വയനാട് ജില്ലകളിലെ പാചക വാതക സിലണ്ടറുകൾ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള പ്ലാൻ്റുകളിൽ നിന്ന് നൽകി തുടങ്ങിയത് ഏജൻസികൾക്ക് നൽകുന്ന ലോഡിൻ്റെ എണ്ണം വർധിപ്പിക്കാൻ സൗകര്യം വർധിപ്പിക്കാതെ തന്നെ സംസ്‌ഥാനത്തിന് പുറത്തുള്ള പ്ലാൻ്റുകളിൽ നിന്ന് പാചക വാതകം എടുത്തിരുന്ന ഏജൻസികളെ കൂടി വീണ്ടും കോഴിക്കോട് പ്ലാൻറിലേക്ക് ചേർത്തിട്ടുള്ളതാണ് പ്രതിസന്ധിക്ക് വർധിപ്പിച്ചത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകവും ലഭ്യമല്ലാതായതോടെ ആശുപത്രികൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, ഹോസ്‌റ്റലുകൾ എന്നിവയുടെ എല്ലാം പ്രവർത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്‌കൂളുകളിലെ പാചകപ്പുരയിൽ പാചക വാതകം ഉപയോഗിച്ചു മാത്രമേ ഭക്ഷണം തയാറാക്കാൻ പാടുള്ളൂ എന്ന സർക്കാർ ഉത്തരവു കൂടി നിലനിൽക്കുമ്പോൾ ആണ് ഇൻഡേൻ പാചക വാതക വിതരണം തന്നെ പൂർണമായി നിലയ്ക്കുന്നത് ഉപഭോക്‌താക്കളുടെ പ്രതിഷേധവും തെറി വിളിയും രൂക്ഷമായതോടെ നേരിടാനാകാതെ ഏജൻസികൾ വലയുകയാണ്.

Malabar's gas is out The text may now be just gas...

Related Stories
തൊട്ടു നക്കികളായ മാധ്യമങ്ങളും കിണ്ടി താങ്ങികളായ മാധ്യമ പ്രവർത്തകരും കോൺഗ്രസിനേയും ജനാധിപത്യത്തെയും തുരക്കുമ്പോൾ

Aug 20, 2025 09:47 AM

തൊട്ടു നക്കികളായ മാധ്യമങ്ങളും കിണ്ടി താങ്ങികളായ മാധ്യമ പ്രവർത്തകരും കോൺഗ്രസിനേയും ജനാധിപത്യത്തെയും തുരക്കുമ്പോൾ

തൊട്ടു നക്കികളായ മാധ്യമങ്ങളും കിണ്ടി താങ്ങികളായ മാധ്യമ പ്രവർത്തകരും കോൺഗ്രസിനേയും ജനാധിപത്യത്തെയും...

Read More >>
തൊട്ടു നക്കികളായ മാധ്യമങ്ങളും കിണ്ടി താങ്ങികളായ മാധ്യമ പ്രവർത്തകരും കോൺഗ്രസിനേയും ജനാധിപത്യത്തെയും തുരക്കുമ്പോൾ

Aug 20, 2025 09:44 AM

കണ്ണൂർ കലക്ടർ സത്യം പറയുമ്പോൾ

Aug 18, 2025 08:46 AM

കണ്ണൂർ കലക്ടർ സത്യം പറയുമ്പോൾ

കണ്ണൂർ കലക്ടർ സത്യം...

Read More >>
രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ

Aug 18, 2025 05:57 AM

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ് ഇലക്ഷൻ കമ്മീഷണർ

രാഹുൽ ഗാന്ധി പറഞ്ഞത് തെറ്റാണെന്നതിന് ശങ്കരാടി സ്റ്റൈലിൽ കൈരേഖ മാത്രം കാണിച്ച് ഭാരതീയ ഇലക്ഷൻ കമ്മീഷൻ. സൈറ്റിലുള്ളത് സ്വയം വിമൽകുമാർ ചമയുന്ന ചീഫ്...

Read More >>
ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌' നടത്തുമ്പോൾ

Aug 17, 2025 02:58 PM

ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌' നടത്തുമ്പോൾ

ദുരൂഹ വ്യവസായികൾ സിപിഎമ്മിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്‌'...

Read More >>
രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും ബിജെപിയും

Aug 17, 2025 01:36 PM

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും ബിജെപിയും

രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര തുടങ്ങി. സുരേഷ് ഗോപി കളിച്ച് ഇലക്ഷൻ കമ്മിഷനും...

Read More >>
Top Stories